എ എൻ ഷംസീർ സ്പീക്കർ പദവിയിൽ ഒരു വർഷം; നാഴികക്കല്ലുകള്‍

കേരള നിയമസഭയുടെ 24-ാമത്‌ സ്‌പീക്കറായാണ് എ എൻ ഷംസീർ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തലശേരി എംഎൽഎയുമായിരിക്കെയാണ് എ എൻ ഷംസീർ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സ്പീക്കർ ആയിരുന്ന എം ബി രാജേഷ്‌ മന്ത്രിയായതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥിയായ അൻവർ സാദത്തിനെതിരെ 40 ന് 96 വോട്ടുനേടിയാണ് ഷംസീർ വിജയിച്ചത്.

Also read:നിപ സംശയം: ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് തിരിച്ചു

എ.എന്‍. ഷംസീര്‍ സ്പീക്കര്‍ പദവിയിലേക്ക് 2022 സെപ്റ്റംബര്‍ 12-ാം തീയതി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ഒരു വര്‍ഷത്തെ നാഴികക്കല്ലുകള്‍

✒️ ചരിത്രത്തില്‍ ആദ്യമായി ചെയര്‍മാന്മാരുടെ പാനലില്‍ മുഴുവനായും വനിതാ അംഗങ്ങളെ തെരഞ്ഞെടുത്തു

✒️ കേരള നിയമസഭയിൽ ആദ്യമായി, അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചു.
(ആസാദി കാ അമൃത് മഹോത്സവിന്റെയും, നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തിന്റെയും, ഭാഗമായി സംഘടിപ്പിച്ച പുസ്തകോത്സവത്തിനോടനുബന്ധിച്ച് നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനായി തുറന്നുകൊടുത്തു).

✒️ നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം നടത്തി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ പങ്കെടുത്തു

✒️ എം.എല്‍.എ.മാരുടെ വാസസ്ഥലമായ 51 വര്‍ഷം പഴക്കമുള്ള പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നു

also read:പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ്‌റേ യന്ത്രം കേടായ സംഭവം: വിജിലന്‍സ് അന്വേഷിക്കും

✒️ നിയമസഭാ ലൈബ്രറി പൊതുജനങ്ങള്‍ക്കു കൂടി തുറന്നുകൊടുത്തു

✒️ എം.എല്‍.എ.മാരുടെ അറ്റന്‍ഡന്‍സ് പേപ്പര്‍ലെസ് ആക്കി

✒️ നിയമസഭാ മന്ദിരവും പരിസരവും നവീകരണത്തിന് തുടക്കം കുറിച്ചു. (ഭാവിയിൽ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വന്നിരിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളും, ദീപാലങ്കാരവും മറ്റും ഉണ്ടാവും)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News