തന്റെ മതേതര മൂല്യങ്ങൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. മതവിശ്വാസികൾ തന്റെ കൂടെയാണെന്നും, ഒരുപാട് പേർ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സ്‌പീക്കർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനോട് അനുബന്ധിച്ചു നടത്തുന്ന പത്ര സമ്മേളനത്തിലാണ് തനിക്കെതിരെ നടക്കുന്ന വിവാദങ്ങൾക്ക് സ്പീക്കർ മറുപടി പറഞ്ഞത്.
‘ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശം. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ആളാണ് താന്‍. തന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഇവിടെ ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. മതവിശ്വാസികള്‍ തന്റെ കൂടെയാണ്. പലരും തന്നെ പിന്തുണച്ചു. പറഞ്ഞത് ശാസ്ത്രമാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് അതിനെ വേട്ടയാടി’, എ എൻ ഷംസീര്‍ പറഞ്ഞു.
അതേസമയം, സ്‌പീക്കർ എ എൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഷംസീറിന്റെ പേരെടുത്ത് പറയുന്നത് യഥാർത്ഥത്തിൽ വർഗീയതയാണെന്നും ഞങ്ങൾ സ്വീകരിച്ചത് പാർട്ടിയുടെ നിലപാടാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here