മാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കുകയാണ് കേന്ദ്രം, കടന്നു പോകുന്നത് അപകടകരമായ ഘട്ടത്തിലൂടെ: എ എന്‍ ഷംസീര്‍

A N Shamseer

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം അപകടകരമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കാലമാണിതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മാധ്യമ പ്രവര്‍ത്തകന്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് വിധേയമാകുന്ന രാജ്യം കൂടിയാണ് ഇന്ത്യ. നിയമങ്ങള്‍ ഉപയോഗിച്ച് ഏതൊക്കെ തരത്തില്‍ മാധ്യമ പ്രവര്‍ത്തകരെ നിശബ്ധരാക്കാം എന്നാണ് കേന്ദ്രമുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.

അഭിപ്രായ സ്വാതന്ത്യത്തിനും വ്യക്തിസ്വാത ന്ത്ര്യത്തിനും പേരു കേട്ട ഇന്ത്യ അപമാനിക്കപ്പെടുകയാണ്. കീഴടങ്ങാന്‍ തയ്യാറാകാത്തവരെ വിഴുങ്ങുകയാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷക്കാലത്തെ രാജ്യം പരിശോധിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്രൂരമായ വേട്ടക്കിരയായി എന്നും എ എന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

തിരുത്തല്‍ ശക്തിയാണ് മാധ്യമ പ്രവര്‍ത്തനം. വിമര്‍ശിക്കുന്നവരെ മുഴുവന്‍ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കുകയാണ് ഇപ്പോള്‍. ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Also Read : മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

മാധ്യമ പ്രവര്‍ത്തനം വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തില്‍ കീഴടങ്ങാതെ അഭിപ്രായം പറയണം. നട്ടെല്ല് വളയാതെ അഭിപ്രായം പറയണം. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് മുകളില്‍ നിന്നാണ്. അതുകൊണ്ട് അഭിപ്രായം പുറത്ത് വരണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ഭാഗ്യവശാല്‍ ഈ രാജ്യത്ത് പ്രതിചേര്‍ക്കപ്പെടുന്നവനെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തുകയാണ്. കേരളത്തില്‍ വളരെ സുഖമായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നുണ്ട്. സര്‍ക്കാരിനെയും എന്നെയും വിമര്‍ശിക്കാം.

എന്നാല്‍ നശീകരണ സ്വഭാവം മാത്രമുള്ളതായി കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം മാറുന്നു. കണ്‍സ്ട്രക്ടീവ് ആവണം വിമര്‍ശനം. വികസനാത്മകം ആവണം മാധ്യമ വിമര്‍ശനം. വ്യക്തികളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് വാര്‍ത്ത സൃഷ്ടിക്കരുതെന്നും എ എന്‍ ഷംസീര്‍ കോഴിക്കോട് പ്രസ്‌ക്ലബ് മാധ്യമ അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News