മെന്റർ, ഗൈഡ് അതിലേറെ പ്രിയ സഖാവ്; വരികളിൽ വാക്കുകളാൽ വിവരിക്കുകയെന്നത് അസാധ്യം; കോടിയേരിയുടെ ഓർമ്മകൾ പങ്കുവെച്ച് എ എൻ ഷംസീർ

കോടിയേരിയുടെ ഓർമ്മകൾ പങ്കുവെച്ച് സ്പീക്കർ എ എൻ ഷംസീർ. ഈ കഴിഞ്ഞ ഒരു വർഷ കാലയളവിൽ അദ്ദേഹം ബാക്കിവെച്ചു പോയ ഓർമ്മകളുടെ തലോടലുകളില്ലാതെ ഒരു ദിനം പോലും എന്നിലൂടെ കടന്നുപോയിട്ടില്ല എന്നാണ് ഷംസീർ പങ്കുവെച്ചത്.മെന്റർ, ഗൈഡ് അതിലേറെ പ്രിയ സഖാവ് എല്ലാമായിരുന്നു തനിക്ക് കോടിയേരി എന്നും ഷംസീർ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.നഷ്ടത്തിന്റെ വ്യാപ്‌തി എന്തെന്ന് വരികളിൽ വാക്കുകളാൽ വിവരിക്കുകയെന്നതും അസാധ്യമാണ്, അത്രയേറെ സഖാവിന്റെ വിയോഗം ഇന്നുമെന്നിൽ നോവായി തുടരുകയാണ് എന്നാണ് ഷംസീറിന്റെ വാക്കുകൾ. സഖാവ് കാഴ്ചയിൽ നിന്നു മാത്രമേ മായുകയുള്ളൂ, ഹൃദയത്തിലിപ്പോഴും മായാതിരിപ്പുണ്ട്. ഇനിയെന്നും എന്നാണ് ഷംസീർ കുറിച്ചത്.

ALSO READ:മണിപ്പുര്‍ കലാപത്തിലെ രാജ്യാന്തര ഗൂഢാലോചന; ഒരാള്‍ അറസ്റ്റില്‍

എ എൻ ഷംസീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

സഖാവ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു എന്നത് അവിശ്വസനീയമാണ്. ഈ കഴിഞ്ഞ ഒരു വർഷ കാലയളവിൽ അദ്ദേഹം ബാക്കിവെച്ചു പോയ ഓർമ്മകളുടെ തലോടലുകളില്ലാതെ ഒരു ദിനം പോലും എന്നിലൂടെ കടന്നുപോയിട്ടില്ല എന്നതാണ് സത്യം.
അദ്ദേഹമെനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ എന്റെ മെന്റർ, ഗൈഡ് അതിലേറെ എന്റെ പ്രിയ സഖാവ്. 1987 ലെ തെരഞ്ഞെടുപ്പിൽ കേട്ടു തുടങ്ങിയ കോടിയേരി എന്ന പേര് 1997 പിന്നിടുമ്പോഴേക്കും എപ്പോഴും കൂടെ അനുഗമിക്കാനുള്ള സ്വാതന്ത്ര്യമുള്ള സഖാത്വമായി മാറി. അന്ന് തുടങ്ങിയ ഒരുമിച്ചുള്ള യാത്രയാണ് പയ്യാമ്പലം തീരം വരെ ഒന്നായി തുടർന്നത്.
നഷ്ടത്തിന്റെ വ്യാപ്‌തി എന്തെന്ന് ഈ ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലും എനിക്ക് പറയാൻ സാധിക്കുകയില്ല. വരികളിൽ വാക്കുകളാൽ വിവരിക്കുകയെന്നതും അസാധ്യമാണ്. അത്രയേറെ സഖാവിന്റെ വിയോഗം ഇന്നുമെന്നിൽ നോവായി തുടരുകയാണ്.
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട, മുന്നോട്ടുള്ള യാത്രയിൽ എനിക്ക് വഴികാട്ടിയായി നിന്ന പ്രിയസഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു. വരുംകാല പ്രതിസന്ധി ഘട്ടങ്ങളിൽ സഖാവിന്റെ ഓർമ്മകൾ നമ്മെ കരുത്തോടെ നയിക്കട്ടെ.
പ്രിയസഖാവെ, നിങ്ങൾ കാഴ്ചയിൽ നിന്നു മാത്രമേ മായുകയുള്ളൂ, ഹൃദയത്തിലിപ്പോഴും മായാതിരിപ്പുണ്ട്. ഇനിയെന്നും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News