കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍

അടൂര്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ കഞ്ചാവുമായി ആസാം സ്വദേശി കുടുങ്ങി. ആസാം സോണിത് പൂര്‍ ജില്ലയില്‍ തെല്ലിയാഗാവ് പി.ഒ യില്‍ മുസ്ലിം ചപാരി വീട്ടില്‍ താരാമിയ മകന്‍ ഷഹിദ് ഉള്‍ ഇസ്ലാം(24) ആണ് 103 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

Also Read: സൗഹൃദം സ്ഥാപിച്ചശേഷം യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി കെ എ വിദ്യാധരന്റെയും അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെയും മേല്‍നോട്ടത്തില്‍ അടൂര്‍ എസ് ഐ മനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ ചെറുപുഞ്ചയില്‍ നിന്ന് പിടികൂടിയത്. ഇവിടെ മൂന്നാളം ഭാഗത്തേക്ക് പോകുന്ന റോഡില്‍ വച്ച് പോലീസിനെ കണ്ട ഇയാള്‍ പരിഭ്രമത്തോടെ കഞ്ചാവ് മുണ്ടിനുള്ളില്‍ തിരുകാന്‍ ശ്രമിച്ചു. പ്ലാസ്റ്റിക് കവറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആസാമില്‍ നിന്നും വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News