തിരുവല്ലയില്‍ ഇരുപത് കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ട്രെയിന്‍ മാര്‍ഗം തിരുവല്ലയില്‍ എത്തിച്ച 20 കിലോ ഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി സാഹിര്‍ ഉസ്മാന്‍  ആണ് എക്‌സൈസ് തിരുവല്ല റെയിഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ എച്ച് നാസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

ALSO READ: ‘ലക്ഷണമൊത്ത സംഘിയെ കോൺഗ്രസുകാരനായി കാണാൻ കെ സുരേന്ദ്രനോടുള്ള സൗന്ദര്യ പിണക്കം മതിയോ? ‘

ട്രെയിന്‍ മാര്‍ഗ്ഗം നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസും , റെയില്‍വേ പോലീസും, ഡോഗ് സ്‌ക്വാര്‍ഡും ചേര്‍ന്ന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയിലായത്. പ്രതിയെ പിന്നീട് തിരുവല്ല പൊലീസിന് കൈമാറി. ഇയാളെ പൊലീസും എക്സൈസും ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

News Summary- A native of West Bengal was caught by the Excise team with 20 kg of prohibited tobacco products brought to Tiruvalla by train.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk