അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ബീഹാര്‍ സ്വദേശി പിടിയില്‍. ബീഹാര്‍ കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നാണ് പിടിയിലായത്. ഇലിപ്പക്കുളത്തുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുന്തന്‍കുമാറെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
also read :‘ചർച്ച ചെയ്യുന്നത് വികസനം’, പുതുപ്പള്ളിയിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിൽ: എം വി ഗോവിന്ദൻ
കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാള്‍ കുട്ടിയെ ശല്യപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ടു വന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പൊലീസിനെ ഏല്‍പ്പിച്ചത്. ഒരു മാസം മുന്‍പാണ് ഇയാള്‍ ബിഹാറില്‍ നിന്ന് ഈ പ്രദേശത്തെത്തിയത്. കുന്തന്‍കുമാറിനെ കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here