ശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടിയ കര്‍ണാടക സ്വദേശി മരിച്ചു

ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ കര്‍ണാടക രാം നഗര്‍ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്.

ALSO READ: ഇന്ത്യയുടെ സുരക്ഷയ്ക്ക് ദോഷകരമായതൊന്നും തങ്ങളുടെ പ്രദേശത്ത് അനുവദിക്കില്ല, ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുമെന്ന് വാക്ക് നൽകി ശ്രീലങ്ക

തുടര്‍ന്ന് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് കൈക്കും കാലിനും പരുക്കേറ്റിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്.

ALSO READ: ഇന്ത്യൻ സമുദ്ര പരിധിയിൽ വൻ ധാതുനിക്ഷേപത്തിന് സാധ്യതയുള്ളതായി ഗവേഷകരുടെ കണ്ടെത്തൽ; രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷ

എന്നാല്‍ സാരമുള്ള പരിക്കല്ലെന്നാണ് ഇയാള്‍ക്ക് എന്നായിരുന്നു സൂചന. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയല്‍ രേഖയില്‍ കുമാര്‍ എന്നാണ് പേരുള്ളത്. വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News