കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

കൊല്ലം സ്വദേശി ഒമാനിലെ സലാലയില്‍ അന്തരിച്ചു .ഈസ്റ്റ് കല്ലട സ്വദേശി ഏഴിലത്ത് മോഹനന്‍(55) ആണ് അന്തരിച്ചത്. സലാല സനായിയ്യയില്‍ കമ്പനി അക്കമഡേഷനിലായിരുന്നു താമസം. സ്വകാര്യ മൈനിങ്​ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം.15 വര്‍ഷത്തിലധികമായി ഇദ്ദേഹം സലാലയിലുണ്ട്.

also read :വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ വിശാൽ

ഒമാൻ കൂടാതെ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ഇദ്ദേഹം പ്രവാസിയാണ്. രാവിലെ സലാലയില്‍ ജോലി ചെയ്യുന്ന മകന്‍ ഫോണിൽ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്​ താമസ സ്ഥലത്ത് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.നാട്ടില്‍ ലീവിന്‌ പോകാനിരിക്കെയാണ്‌ മരണം. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

also read :ആകാശത്ത് വർണ വിസ്മയം തീർത്ത് പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ; ഇന്ത്യക്കാർക്കും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News