വാറ്റ് ചാരായവുമായി തിരുവല്ല സ്വദേശി പിടിയിൽ

തിരുവല്ലയിൽ മൂന്ന് ലിറ്റർ വാറ്റ് ചാരായവുമായി കുറ്റൂർ സ്വദേശി എക്സൈസിന്റെ പിടിയിലായി. കുറ്റൂർ വെൺപാല തോട്ടു ചിറയിൽ വീട്ടിൽ പി ആർ മുകേഷ് ( 39 ) ആണ് പിടിയിലായത്.

എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത് . പ്രിവന്റ്റ്റീവ് ഓഫീസറന്മാരായ പി. രതീഷ് , പി കെ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ അരുൺ കൃഷ്ണൻ , വി ശിഖിൽ, ഷാദിലി ബഷീർ, ആർ രാജീമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News