സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി മരിച്ചു

RAFI

സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ വയനാട് സ്വദേശി മരിച്ചു.വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയാണ് മരിച്ചത്.അമിത വേഗതയിൽ പിറകിലേക്ക് എടുത്ത സ്വദേശി പൗരന്റെ വാഹനം തട്ടിയാണ് റാഫിയ്ക്ക് പരിക്ക് പറ്റിയത്.

ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ മാസം 28 ന് രാത്രി ബുറൈദ ദാഹിലിയ മാർക്കറ്റിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടമുണ്ടായത്.പിന്നിൽ നിന്നും അമിത വേഗതയിൽ വന്ന കാർ റാഫിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ALSO READ; മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് ലുലു ഗ്രൂപ്പ്

ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരണപ്പെടുകയായിരുനു.കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു.

ENGLISH NEWS SUMMARY: A native of Wayanad died after being injured in a car accident in Saudi Arabia.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here