അയോധ്യയിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണമെന്ന് പൂജാരിമാർക്ക് നിർദേശം. രാമക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളിലാണ് പുതിയ ഡ്രസ് കോഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നതിനും നിർദേശത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് ഫോൺ നിരോധനം.
കാവിനിറത്തിലുള്ള കുര്‍ത്തയും ദോത്തിയും തലപ്പാവുമായിരുന്നു മുൻപ് അയോധ്യയിലെ പൂജാരിമാരുടെ വേഷം. ഇപ്പോള്‍ ഇതെല്ലാം മഞ്ഞ നിറത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോട്ടണ്‍ തുണി കൊണ്ട് തയാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കാനായി മാത്രം പൂജാരിമാര്‍ക്ക് ട്രെയ്നിങ്ങും അന്ന് നല്‍കിയിരുന്നു.
ക്ഷേത്രത്തിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്നും പൂജാരിമാരെ വിലക്കികൊണ്ടുള്ള നിര്‍ദേശം പുറത്തിറങ്ങിയത്.
സുരക്ഷയുടെ ഭാഗമായാണ് ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്നും പൂജാരിമാരെ വിലക്കിയതെന്ന് ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here