മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു

മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. സോലിഹ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ ആണ് മുഹമ്മദ് മുയിസു പ്രസിഡന്റ് പദവിലേക്ക് സ്ഥാനമേറ്റത്.

ALSO READ:എന്റെ ജീവിതമാണ് എന്റെ സന്ദേശം; ഇന്ന് ഗാന്ധി ജയന്തി

മാലിയിലെ മേയറായി പ്രവർത്തിച്ചിരുന്ന മുയിസു പ്രതിപക്ഷ സഖ്യമായ പിപിഎം-പിഎൻസിയുടെ സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു. വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ മുയിസു ആധിപത്യം നിലനിർത്തിയിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസിക്ക് 53% വോട്ടും നിലവിലെ പ്രസിഡന്റ് സോലിഹിന് 46% വോട്ടുമാണ് ലഭിച്ചിരുന്നത്.

ALSO READ:സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മുൻ പ്രസിഡന്റ് അബ്ദുള്ള യമീനാണ് സ്ഥാനാർത്ഥിയാകേണ്ടിയിരുന്നത്. എന്നാൽ കൈക്കൂലിക്കേസിലും സാമ്പത്തിക തട്ടിപ്പുകേസിലും ശിക്ഷിക്കപ്പെട്ടതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്തതിനാലാണ് മുയിസുവിനെ സ്ഥാനാർത്ഥിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News