മാപ്പില്ലാത്ത ക്രൂരത, കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി കളത്തിങ്കൽ കടവിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത നിലയിലുള്ള നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: ബിജെപി ‘കോർ’ കമ്മിറ്റി യോഗം ‘പോർ’ കമ്മിറ്റിയായി, ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും കെ സുരേന്ദ്രന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഒരു വിഭാഗം നേതാക്കൾ

പുലർച്ചെ 1.30 ഓടെയാണ് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ച് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു, മത്സരങ്ങൾ 2025 ജനുവരി മുതൽ തിരുവനന്തപുരത്ത്

മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

A newborn baby was found dead at Kalathinkal Kadavu in Koyilandy Nelliadi, Kozhikode

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News