ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ച് കൊന്നതായി ആരോപണം

ജാർഖണ്ഡിൽ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ച് കൊന്നതായി ആരോപണം. കുഞ്ഞിന്റെ മുത്തച്ഛൻ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഡിയോറി പൊലീസ് സ്റ്റേഷന് കീഴിലുള്ള കൊഷോഡിംഗി ഗ്രാമത്തിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു സംഭവം.

ഉറങ്ങിക്കിടന്നിരുന്ന ആൺകുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ ആറ് പൊലീസുകാർക്കെതിരെ എഫ് ഐ ആർ രജിസ്‌റ്റർ ചെയ്തു. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ സംഭവത്തിന്റെ യാഥാർഥ്യം വ്യക്തമാകൂവെന്ന് എസ്‌പി രേണു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News