കുളിക്കുന്നതിനിടെ ഹീറ്റർ പൊട്ടിത്തെറിച്ചു: യുപിയിൽ നവവധുവിന് ദാരുണാന്ത്യം

UP NEWLY WED DIES

കുളിക്കുന്നതിനിടെ കുളിമുറിയിൽ വെച്ചിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹർ സ്വദേശിയായ ദാമിനിയാണ് അതിധാരുണമായി മരണപ്പെട്ടത്. ഭർത്താവ് ദീപക് യാദവിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം.

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. രാത്രി കുളിക്കാൻ കയറിയിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടും ദാമിനി പുറത്തിറങ്ങിയിട്ടുരുന്നില്ല. തുടർന്ന് ഭർത്താവ് ദീപക് നിരവധി തവണ വിളിച്ചെങ്കിലും ധമനി പ്രതികരിച്ചില്ല. പിന്നാലെ ആശങ്കയിലായി ദീപക്കും മാതാപിതാക്കളും ചേർന്ന് കുളിമുറിയുടെ കതക് തകർത്ത് ഉള്ളിലേക്ക് കടന്നപ്പോൾ ബോധ രഹിതയായി തറയിൽ കിടക്കുന്ന ദാമിനിയെയാണ് കണ്ടത്. കുളിമുറിയിൽ ഉണ്ടായിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച നിലയിലും ഇവർ കണ്ടെത്തിയിരുന്നു.

ALSO READ; ഇനിയത്ര വേഗത്തിൽ പറക്കില്ല! ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കും കൂടിയേക്കും

സംഭവത്തെ തുടർന്ന് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ദീപക്കിന്റെ കുടുംബവും പൊലീസും ചേർന്ന് ദാമിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ENGLISH NEWS SUMMARY: A newlywed woman from Uttar Pradesh’s Bulandshahr was killed when a geyser exploded while she was taking a bath at her in-laws’ house in Bareilly. The tragic incident took place just five days after her wedding.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News