പ്രണയം എതിർത്തു; മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി

പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാ​ഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.

also read :അങ്കമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വൃദ്ധന്‍ മരിച്ചു

മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫാർമസി വിദ്യാർത്ഥിയായ ​ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടിൽ ചൊവ്വാഴ്ച തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇരുവരോടുമുള്ള വൈരാ​ഗ്യം കൊലപാതകത്തില്‍ എത്തിയത്.

also read :അങ്കമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വൃദ്ധന്‍ മരിച്ചു

കൊലപാതകത്തിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിച്ചു.സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്.

also read :പാലക്കാട് വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News