ചായ കുടിച്ചതിന് പിന്നാലെ ഒന്നരവയസ് പ്രായമുള്ള കുട്ടി മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

ചായ കുടിച്ചതിന് പിന്നാലെ ഒന്നര വയസ് പ്രായമുള്ള കുട്ടി മരിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ആണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. ചായ നല്‍കിയതിന് ശേഷം മകന്‍ രാജക്ക് ശ്വാസം മുട്ടന്‍ അനുഭവപ്പെട്ടെന്നാണ് അമ്മ പറയുന്നത്. തുടര്‍ന്ന് മകനെ 22 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Also read- ജയിലറില്‍ വിനായകന് പകരം മമ്മൂട്ടി വില്ലനായിരുന്നെങ്കിൽ ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു; ഒമർ ലുലു

പിതാവ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ കുട്ടി സിംറോളിലെ അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയെ മരിച്ച നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചതെന്നും അതിനാല്‍ മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി മല്‍പാനി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

Also read- ഗുരുവായൂരപ്പന് സ്വർണ്ണകിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മാതാവിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ചായ കൊടുത്തത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് അമ്മ തറപ്പിച്ചു പറയുന്നതെന്നാണ് സിംറോള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് മന്‍സറാം ബാഗേല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News