‘വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ സമാനതകളില്ലാത്ത ദുരിതത്തെ തുടർന്ന് എല്ലാം നഷ്ടമായവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമാവുക. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കി നൽകുന്നതിൽ സംഘടന സജീവമായി തന്നെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അറിയിച്ചും നിലവിലെ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ചും പിന്തുണയറിയിച്ചും കാന്തപുരം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.

ALSO READ: വയനാട് ദുരന്തം; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍കാര്‍ഡ് പരിശോധന, ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം

മർകസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായം ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്. എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ ദുരന്തമുഖത്തും ചാലിയാർ തീരങ്ങളിലും നിലമ്പൂരിലെയും മേപ്പാടിയിലെയും ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സേവന രംഗത്ത് സജീവമാണെന്നും പ്രദേശത്തിന്റെ ഭാവി പുനരധിവാസത്തിൽ സർക്കാർ ശ്രമങ്ങൾക്ക് സാധ്യമായ പിന്തുണ നൽകുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രിയെ അറിയിച്ചു.

ALSO READ: വയനാട് ദുരന്തം; മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന, രക്തസാമ്പിള്‍ ശേഖരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News