ഇന്ത്യയിലൂടെ ഹൃദയങ്ങള്‍ കീഴടക്കി ഒരു പാകിസ്ഥാനി വ്ളോഗറുടെ ബൈക്ക് യാത്ര ഇപ്പോള്‍ വെെറലായി കഴിഞ്ഞു. ഇന്ന് വ്‌ളോഗിംഗിൽ പ്രശസ്തനായിക്കഴിഞ്ഞ മലയാളിയായ മാഹീന്‍റെ സഞ്ചാര വീഡിയോകള്‍ നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ഇന്ന് ലോകത്തിലെ ഏറ്റവും കരുതലോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഇസ്ലാമിക തീവ്രവാദം ശക്തമായ പ്രദേശങ്ങളിലൂടെ ഹൈക്കിംഗ് നടത്തി സഞ്ചരിക്കുന്ന മാഹീന്‍റെ സഞ്ചാര വീഡിയോകള്‍ക്ക് പതിനായിരക്കണക്ക് കാഴ്ചക്കാരുണ്ട്. ഇതിനിടെയാണ് അബ്രാര്‍ ഹസ്സൻ എന്ന സഞ്ചാരി ബൈക്കിലൂടെ സഞ്ചരിച്ച് യാത്രചെയ്യുന്നത്.
മുപ്പത് ദിവസംകൊണ്ടാണ് അബ്രാർ തന്റെ ബിഎംഡബ്യു ട്രയല്‍ ബൈക്കുമായി നടത്തിയ ഇന്ത്യാ പര്യടനം പൂർത്തിയാക്കുന്നത്. ഇതിനിടെ ഇന്ത്യയിലൂടെ 7000 കിലോമീറ്റര്‍ അദ്ദേഹം പിന്നിട്ടു. ഇന്ത്യാ – പാക് ബന്ധം അത്ര ഊഷ്മളമല്ലെങ്കിലും ഇന്ത്യയിലെമ്പാടു നിന്നും തനിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചതായി അദ്ദേഹം പറയുന്നു. ദില്ലി. ഹരിയാന, രാജസ്ഥാന്‍, മുംബൈ, കേരള തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോകളും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചു. WildLens by Abrar എന്ന പേരില്‍ യൂട്യൂബിലും അദ്ദേഹത്തിന്‍റെ യാത്രാ വീഡിയോകള്‍ ലഭിക്കും. ഏപ്രില്‍ 3 -ാണ് ഹസന്‍ തന്‍റെ യാത്ര ആരംഭിച്ചത്. ഇന്ത്യയിലേക്ക് വരുന്നതിനുള്ള വിസയ്ക്കായി വര്‍ഷങ്ങളോളം ശ്രമം നടത്തി. ഒടുവില്‍ ഇത്തവണയാണ് അതിന് കഴിഞ്ഞതെന്നും അബ്രാർ പറയുന്നു.
കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ടെന്നും കേരളത്തിലെ കായലുകള്‍ തീര്‍ച്ചയായും കാണേണ്ടതാണെന്നും പറഞ്ഞ ഹസ്സന്‍ കേരളത്തില്‍ കാണേണ്ട നിരവധി മനോഹരമായ സ്ഥലങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. മുണ്ട് ഉടുത്ത് ആലപ്പുഴ കായലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രങ്ങള്‍ ഹസ്സന്‍ പങ്കുവച്ചു. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹസ്സന്‍ പങ്കുവച്ചു.
Also Read: ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമാണ്’ കപിലിനും ഗവാസ്ക്കറിനും സേവാഗിനും എതിരെ ഗംഭീർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here