മേളയിൽ സാധാരണക്കാരുടെ കുടുംബ കഥ പറഞ്ഞ് ‘എ പാൻ ഇന്ത്യൻ സ്റ്റോറി’; ആകർഷണീയമായ കഥാ പശ്ചാത്തലത്തിന് കയ്യടി നേടി വി സി അഭിലാഷ്

കുടുംബ ബന്ധങ്ങളുടെ ആർദ്രതയും ഊഷ്മളതയും അടയാളപ്പെടുത്തി ബന്ധങ്ങളുടെ ആഴവും പ്രാധാന്യവും ചർച്ച ചെയ്യുന്ന ‘എ പാൻ ഇന്ത്യൻ സ്റ്റോറി’ക്ക് ഐഎഫ്എഫ്‌കെയിൽ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ കോർത്തിണക്കിയുള്ള സിനിമയാണ് ‘എ പാൻ ഇന്ത്യൻ സ്റ്റോറി’.

ALSO READ: ആവേശം ചോരാതെ ആറാം ദിനവും, രാജ്യാന്തര ചലച്ചിത്രമേളയിൽ തിയേറ്ററുകളിൽ നിറച്ച് ചലച്ചിത്രാസ്വാദകർ

ഈ കഥാപശ്ചാത്തലത്തെ തികഞ്ഞ കയ്യടക്കത്തോടെ സംവിധായകൻ അവതരിപ്പിച്ചതോടെ മേളയിൽ സിനിമയ്ക്ക് അഭൂതപൂർവമായ സ്വീകാര്യതയാണ് കിട്ടിയത്.

ALSO READ: നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം;സൗകര്യമൊരുക്കി കോര്‍പ്പറേഷന്‍

സമകാലിക ചുറ്റുപാടിലെ കുടുംബ, സാമൂഹിക മൂല്യങ്ങൾ ചർച്ച ചെയ്യുകയും അവയെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള സിനിമയിൽ പ്രധാന താരങ്ങൾക്കൊപ്പം ബാലതാരങ്ങളുടെ അഭിനയവും എടുത്തു പറയേണ്ടതാണ്. മേളയിൽ ഏറെ അഭിനന്ദന പ്രവാഹങ്ങൾ വാരിക്കൂട്ടിയ സിനിമയുടെ അവസാന പ്രദർശനം ശ്രീ തീയേറ്ററിൽ ഇന്ന് രാവിലെ 9.15ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News