ലോകത്താകമാനം രണ്ട് കോടിയിലധികം ആളുകളുടെ ജീവനെടുത്ത കൊവിഡിനേക്കാൾ മാരകമായ ഒരു വൈറസിനെ നേരിടാൻ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അദാനോം. എഴുപത്തിയാറാം ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെയിലായിരുന്നു അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. കൊവിഡിനേക്കാൾ അപകടകാരിയായിരിക്കും പുതിയ മഹാമാരിയെന്നും ഇതിനെ നേരിടാനായി രാജ്യങ്ങൾ സജ്ജമാകണമെന്നും അദാനോം ആവശ്യപ്പെട്ടു.
ജനങ്ങളെ മാരകമായ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനെ നേരിടാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണം. കൊവിഡിനെ നേരിട്ട അതെ ധൈര്യത്തോടെ തന്നെ പുതിയ വൈറസിനേയും നേരിടണം അദ്ദേഹം വ്യക്തമാക്കി.
അടുത്ത മഹാമാരി തടയുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് ജനീവയിൽ നടന്ന വാർഷിക ആരോഗ്യ അസംബ്ലിയിൽ അദാനോം പറഞ്ഞു. കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും ഭീഷണി ഇതുവരെയും ഒഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നത് ഭീഷണിയുടെ അവസാനമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here