ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധുതകൾ പരിശോധിക്കുവാനായി രൂപീകരിച്ച ഉന്നത തല സമിതിയുടെ യോഗം ഉടൻ ചേരും. ബില്ലിന്റെ സാധുതകൾ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി പ്രാഥമികമായി പരിശോധിക്കും. ഭരണഘടന ഭേദഗതി വരുത്തേണ്ടത് കൊണ്ട് തന്നെ സംസ്ഥാനങ്ങളോട് അഭിപ്രായം തേടും.ലോകസഭയിലേക്കും നിയമസഭയിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധുതകൾ ആണ് പരിശോധിക്കുക.
അതേസമയം വിജ്ഞാപനത്തിനു മുൻപ് കമ്മറ്റിയുടെ ഭാഗമാകാൻ അധിർ രഞ്ജൻ ചൗധരി സമ്മതം അറിയിച്ചതായി സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര നീക്കത്തെ ചർച്ച വിഷയമാക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ് തയാറെടുക്കുകാണ്. ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിന് നിർദേശം വയ്ക്കും.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലുളള അതൃപ്തി രാഹുല്‍ ഗാന്ധി പരസ്യമാക്കി ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു.
also read:വി എൽ സി സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here