ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരനാണ് നായയുടെ കടിയേറ്റത്. മണ്ണഞ്ചേരി സ്വദേശി അജിത്തിനെയാണ് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍വെച്ച് നായ ആക്രമിച്ചത്.

എറണാകുളം ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഇന്റര്‍വ്യൂവിന് പോകാന്‍ വേണ്ടിയാണ് അജിത്ത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് അജിത്തിനെ നായ ആക്രമിച്ചത്. ഇയാളെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അജിത്തിന് ചികിത്സ നൽകി. സഹായത്തിന് റെയില്‍വേ അധികാരികള്‍ എത്തിയില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ALSO READ: ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും ഓഫീസിന് പുറത്തും തെരുവുനായ ശല്യമുണ്ട്. ഇക്കാര്യം യാത്രക്കാർ നിരവധി തവണ റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടി ഒന്നും ഉണ്ടായില്ല.

Alappuzha, Railway Station, Dog Bite, Stray Dog attack, Kerala news, Railway

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News