ഓണാഘോഷത്തിനിടയിലേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്

ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) മരിച്ചു. തിരുവോണ ദിവസം വൈകീട്ട് 5 മണിയ്ക്കാണ് അപകടമുണ്ടായത്. ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൽ മരിച്ച ഷൈജു ക്ലബിലെ  ഓണാഘോഷം കാണാനെത്തിയതായിരുന്നു. മൂന്ന് പേരായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്.

ALSO READ: തിരുവനന്തപുരം ഇൻഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

അപകടത്തെ തുടർന്ന് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും അപകടത്തിൽ ഗുരുതര പരിക്കുണ്ട്. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News