എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് അപകടം; പരിക്കേറ്റയാൾ മരിച്ചു

accident death

എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം രണ്ടിനാണ് എസിപി എഎ അഷ്റഫ് ഓടിച്ചിരുന്ന ഔദ്യോഗിക വാഹനം ഫ്രാൻസിസിനെ ഇടിച്ചത്.

പറവൂർ പുത്തൻവേലിക്കരയിൽ വച്ചായിരുന്നു അപകടമുണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എസിപിയെ പ്രതിയാക്കി അപകട സമയത്ത് തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

News summary; A person died who was undergoing treatment after hit Ernakulam City Traffic ACP’s vehicle

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News