ജയിലറിൻ്റെ പ്രദർശനം നിർത്തിവെക്കണം, ചിത്രത്തിൻ്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം: ഹൈക്കോടതിയിൽ ഹർജി

രജനി ചിത്രം ജയിലർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. വയലന്സിൻ്റെ അതിപ്രസരം കാരണം ജയിലർ സിനിമയുടെ യു/എ സര്‍ട്ടിഫിക്കേറ്റ് സെൻസര്‍ ബോര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അമേരിക്കയിലും യു കെയിലും എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നതെന്നും ചിത്രത്തിൽ വയലൻസ് അധികമാണെന്നും കാണിച്ച് അഭിഭാഷകനായ എം എല്‍ രവിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

ALSO READ: സോളോ ട്രിപ്പിന് പോയ പെൺകുട്ടിയുടെ തലയിൽ കലം കുടുങ്ങുന്നു, വിജനമായ പ്രദേശം, അടുത്താരുമില്ല, ദിവസങ്ങൾ കടന്നു പോകുന്നു: വീഡിയോ പുറത്ത്

‘ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ട്. അതിനാല്‍ ‘ജയിലറി’ന്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം. അമേരിക്കയിലും യുകെയിലും എ സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കോടതി തീരുമാനം എടുക്കും വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണം’, പരാതിക്കാരൻ ആവശ്യപ്പെടുന്നു.

ALSO READ: എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

അതേസമയം, 500 കോടിയും കടന്ന് ജയിലർ ചിത്രം ബോക്‌സോഫീസിൽ മുന്നേറുകയാണ്. ചിത്രത്തിൽ അഭിനയിച്ച വിനായകനും മോഹൻലാലിനുമടക്കം വലിയ വരവേൽപ്പാണ് തെന്നിന്ത്യയിൽ മുഴുവൻ ലഭിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News