ഇനി ഒരുമിച്ച്! സ്ഥാനാര്‍ഥിക്കൊപ്പം ഒരു പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിച്ച്‌ യുവനേതാക്കള്‍; ചിത്രം ഏറ്റെടുത്ത്‌ സോഷ്യല്‍ മീഡിയ

dr p sarin

പാലക്കാട്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.പി സരിന്റെ പ്രചാരണം തകൃതിയായി മുന്നോട്ടുപോകുകയാണ്‌. റോഡ്‌ ഷോയും ആള്‍ക്കാരെ നേരില്‍ക്കണ്ട്‌ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും പ്രശ്‌നങ്ങള്‍ കേട്ടും വോട്ടഭ്യര്‍ഥിച്ചും പുരോഗമിക്കുകയാണ്‌ പ്രചാരണം. ഇതിനിടെയുള്ള ഫോട്ടോകളും വീഡിയോകളും വലിയ ആവേശമാണ്‌ സൃഷ്ടിക്കുന്നത്‌.

Also Read: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ നേതാക്കൾക്ക് അതൃപ്തി

അത്തരമൊരു ചിത്രമാണ്‌ ഇപ്പോള്‍ വൈറലായിരിക്കുന്നത്‌. സ്ഥാനാര്‍ഥിക്കൊപ്പം പാര്‍ട്ടി യുവനേതാക്കള്‍ ഒരു പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്ന ദൃശ്യമാണ്‌ സോഷ്യല്‍ മീഡിയയില്‍ ഓളമുണ്ടാക്കുന്നത്‌. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളായ വി വസീഫ്‌, വികെ സനോജ്‌, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എന്നിവരാണ്‌ സ്ഥാനാര്‍ഥിക്കൊപ്പം ഒരു പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News