ഇന്ത്യയിലെ വിപ്ലവങ്ങളുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന നഗരമാണ് കൊൽക്കത്ത. വിപ്ലവവും കലയും സാഹിത്യവും സംഗീതവുമെല്ലാം നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന, ആനന്ദനഗരമായ കൊൽക്കത്തയുമായി വിപ്ലവ ഇതിഹാസം എണർസ്റ്റോ ചെ ഗുവേരക്ക് ഒരു ബന്ധമുണ്ട്.
Also Read: ലോകത്തിലെ ആദ്യത്തെ ചാവേർ ബോംബായ ദളിത് വനിത; ഒരു തമിഴ്നാടൻ വീരഗാഥ
തൻ്റെ മുപ്പത്തിയൊന്നാം വയസിലായിരുന്നു ചെ ഗുവേര കൊൽക്കത്ത സന്ദർശിക്കുന്നത്. വർഷവും ദിവസവും കൃത്യമായി പറഞ്ഞാൽ 1959 ജൂലായ് 10 നായിരുന്നു ചെ കൊൽക്കത്തിൽ എത്തുന്നത്. 1959 ജൂലായ് 1നായിരുന്നുസന്ദർശനത്തിനായി ചെയുടെ നേതൃത്വത്തിൽ ക്യൂബൻ പ്രതിനിധി സംഘം ദില്ലിയിൽ വിമാനമിറങ്ങുന്നത് . ദില്ലിയിലെ അഞ്ച് ദിവസത്തെ ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് ശേഷം ചെ ഗുവേരയും സംഘവും ജൂലായ് 5 ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായിട്ടാണ് ചെ ജുലായ് 10ന് കൊൽക്കത്തയി എത്തിയത്.
ചെ ഗുവേര കൊൽക്കത്തയിൽ എത്തിയതിൻ്റെ വിശേഷങ്ങൾ അദ്ദേഹത്തിൻ്റെ ‘സെൽഫ് പോർട്രെയ്‌റ്റ് ‘ എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഓഷ്യൻ ബുക്‌സിന്റെ സഹകരണത്തോടെ ഹവാനയിലെ സെന്റർ ഫോർ ചെ സ്റ്റഡീസ് ആണ് ചെഗുവേരയുടെ ‘സെൽഫ് പോർട്രെയ്‌റ്റ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽ ചെയുടെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളുടെ നിരവധി ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ചെഗുവേര എന്ന ഫോട്ടോഗ്രാഫറെയും അതിൽ അടയാളപ്പെടുത്തുന്നു എന്നതാണ്.
Also Read: ചുഴലിക്കാറ്റിന്റെ ചുഴിയില്‍പ്പെട്ട് ചുരുളഴിയാതെ തുടരുന്ന പെരുമണ്‍ ദുരന്തം
ചെഗുവേര പകർത്തിയ കൊൽക്കത്ത നഗരത്തിൻ്റെ മൂന്ന് ചിത്രങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 1959 ലെ സന്ദർശനവേളയിൽ സാക്ഷാൽ ചെഗുവേര എടുത്ത മൂന്ന് ചിത്രങ്ങൾക്കൊപ്പം കൊൽക്കത്തയിൽ തങ്ങളെ നഗരം ചുറ്റിക്കറങ്ങാൻ സഹായിച്ച കൃഷ്ണ എന്ന മനുഷ്യനെപ്പറ്റിയും പറയുന്നു. ഏറ്റവും അടുത്ത സുഹൃത്ത് എന്ന രീതിയിലാണ് ചെ കൃഷ്ണയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ കൃഷ്ണ എന്ന് പറയുന്ന വ്യക്തി ആരാണ് എന്നത് ഇന്നും നിഗൂഢതയായി തുടരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here