ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി; അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്

ഷിരൂരിൽ ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത് എന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഇതേസ്ഥലത്ത് ഇനിയും മര തടികൾ കിടക്കുന്നുണ്ടെന്നും മാൽപെ പറഞ്ഞു.

Also read:‘ഇവിടെ നിൽക്കുമ്പോൾ അവൻ കൂടെയുള്ളത് പോലെ’: അർജുന്റെ സഹോദരി

അതേസമയം, അർജുൻ അവസാനമായി ഉണ്ടായിരുന്ന സ്ഥലത്ത് എത്തണമെന്ന് ആഗ്രഹിച്ചു വന്നതാണ്. ഇവിടെ നിൽക്കുമ്പോൾ അവൻ കൂടെയുള്ളത് പോലെ തോന്നുന്നുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു. ഷിരൂരിൽ നിന്ന് കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അഞ്ജു. കുടുംബമൊന്നാകെ ഇവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും തെരച്ചിലിൽ പ്രതീക്ഷയുണ്ട് എന്നും അഞ്ജു പ്രതികരിച്ചു.

Also read:അർജുൻ ദൗത്യം ഇന്ന് നിർണായകം; ഡ്രഡ്ജിങ് ആരംഭിച്ചു

അതേസമയം, ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 8 മണിയോടെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്.ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നൽ ലഭിച്ച പോയിന്റ് നാലിലാണ് ഈശ്വർ മാൽപെ പരിശോധന നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി പുഴയിൽ ഇറങ്ങി പരിശോധിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് ഈശ്വർ മാൽപെ തെരച്ചിലിനിൻ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News