ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി

ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. ആലപ്പുഴ ബീച്ചില്‍ നിന്നും ആളുകള്‍ അടിയന്തരമായി മാറാന്‍ നിര്‍ദ്ദേശം നല്‍കി. പൈപ്പിനുള്ളില്‍ ലോഹശകലങ്ങളുടെ സാന്നിധ്യവുമുണ്ട്. സ്‌ഫോടക വസ്തു ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. പൊലീസ് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. വിദഗ്ധ സംഘം ഇത് ഉടന്‍ നിര്‍വീര്യമാക്കും.

ALSO READ:കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 5 വയസുകാരൻ മരിച്ചു; കുടുംബം ആശുപത്രിയിൽ; സംഭവം ബെഗളൂരുവിൽ

ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക പരിശോധനയ്ക്കായി കൊച്ചിയില്‍ നിന്നും വിദഗ്ധര്‍ എത്തി. ബോംബ് എന്ന് ഉറപ്പുവരുത്തിയ ശേഷം അല്‍പ്പസമയത്തിന് ശേഷം മണല്‍ചാക്കുകള്‍ കൊണ്ട് മറയൊരുക്കി സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കും. ആളുകളെ ദൂരേയ്ക്ക് മാറ്റിനിര്‍ത്തിയാകും നിര്‍വീര്യമാക്കല്‍.

ALSO READ:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News