പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പ്ലസ് ടൂ വിദ്യാർത്ഥികളുടെ ക്രൂര ആക്രമണം

ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടൂ വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു. കരിയാത്തൻകാവ് ശിവപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനാണ് (17) സാരമായി പരുക്കേറ്റത്. വൈകിട്ട് സ്കൂൾ ഗേറ്റിൽ വച്ചായിരുന്നു ആക്രമണം. ഇത് രണ്ടാം തവണയാണ് ഷാമിൽ പ്ലസ് ടൂ വിദ്യാർഥികളുടെ ആക്രമണത്തിന് ഇരയാകുന്നത്.

Also Read; പട്ടാമ്പിയിൽ അജ്ഞാതൻ വീട് കയറി ആക്രമിച്ചു

മർദനമേറ്റ് ബോധരഹിതനായി വീണ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ പാടിയില്ലെന്ന കാരണം പറഞ്ഞാണ് ഇത്തവണ ഷാമിലിനെ ആക്രമിച്ചതെന്ന് രക്ഷിതാവ് പറഞ്ഞു. റാഗിങ്ങിനു കേസ് എടുക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു.

Also Read; എറണാകുളം മലയാറ്റൂര്‍ പാലത്തില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News