ഗതികേട് മുതലാക്കുമ്പോള്‍ മനുഷ്യനാണെന്ന് മറക്കരുത്; അതിഥി തൊഴിലാളിയ്ക്കു താമസിക്കാന്‍ പട്ടിക്കൂട് നല്‍കിയ വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസ്

500 രൂപ മാസവാടക വാങ്ങി അതിഥിത്തൊഴിലാളിയ്ക്ക് താമസിക്കാന്‍ പട്ടിക്കൂട് നല്‍കിയ വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസ്. എറണാകുളം പിറവത്താണ് അതിഥി തൊഴിലാളിയെ വീട്ടുടമസ്ഥന്‍ പട്ടിക്കൂട്ടില്‍ താമസിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തുകയും തുടര്‍ന്ന് യുവാവിന് താമസമൊരുക്കിയിരുന്ന പട്ടിക്കൂട്് താഴിട്ട് പൂട്ടുകയും ചെയ്തു. ബംഗാള്‍ സ്വദേശി ശ്യാം സുന്ദറാണ് പട്ടിക്കൂട്ടില്‍ താമസിച്ചിരുന്നത്. 500 രൂപ മാസവാടകയ്ക്കാണ് ഉടമസ്ഥന്‍ അതിഥി തൊഴിലാളിക്ക് പട്ടിക്കൂട് നല്‍കിയത്.

ALSO READ: കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചെന്ന് ഉപഭോക്താവ്; പരാതി നിഷേധിച്ച് കെഎസ്ഇബി

ഉടമസ്ഥന്റെ തന്നെ തൊട്ടടുത്ത വീട്ടില്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ വാടക കൂടുതലായിരുന്നതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് തിരഞ്ഞെടുക്കാന്‍ തയാറായതെന്ന് പൊലീസ് പറഞ്ഞു. കൂടിന്റെ ഗ്രില്‍ വാതില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മറച്ചിരുന്ന നിലയിലായിരുന്നു. ഒരാള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലാണ് കൂടൊരിക്കിയിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News