മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ വീട്ടിൽ വിനീത് ആണ് പൊലീസ് ക്യാമ്പിൽ നിന്നും സ്വയം വെടിവെച്ച് മരിച്ചത്. ലീവ് ആവശ്യപ്പെട്ടപ്പോൾ ലഭിക്കാത്തതിലുള്ള നിരാശയാണ് യുവാവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
രാത്രി 9.19 നാണ് യുവാവ് ഡ്യൂട്ടിയ്ക്കിടയിൽ സ്വയം വെടിവെച്ചതെന്നാണ് സൂചന. എകെ 47 ഉപയോഗിച്ചാണ് യുവാവ് സ്വയം നിറയൊഴിച്ചിട്ടുള്ളത്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് തണ്ടർബോൾട്ട് കമാൻഡോയാണ് മരിച്ച വിനീത്.
മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English Summary: A police officer shot himself and died at Special Operation Group Camp in Malappuram Areekode
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here