ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിന്റേതെന്ന് പോലീസ് റിപ്പോർട്ട്

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ , പൊലീസ് റിപ്പോർട്ട് പുറത്ത്. ഹർഷിനയുടെ വയറ്റിൽ ഉണ്ടായിരുന്ന കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് തന്നെയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത് . കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് എസിപി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിൽ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

also read:ചേലക്കരയിൽ കാട്ടാനയെ കൊന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

അഞ്ചു വർഷം മുൻപാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തുന്നത്. പ്രസവ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഹർഷിനയ്ക്ക് ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് എട്ട് മാസം മുൻപ് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്.

also read :ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഡൽഹിയിലും ഉത്തരാഖണ്ഡും ഹിമാചലിലും ഇന്ന് ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News