മണിപ്പൂർ സംഘർഷത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു ; 27 പേർക്ക് പരുക്ക്

മണിപ്പൂർ സംഘർഷത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ 27 പേർക്ക്  പരുക്കേറ്റെന്ന് മണിപ്പൂർ സർക്കാർ പറഞ്ഞു. ഐ ആർ ബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചു.

also read: ആലുവയിലെ കൊലപാതകം; സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്ത മുറിവുകൾ; കൊലപാതക ദിവസത്തിന്റെ തലേന്നും പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു

അതേസമയം സംസ്ഥാനത്ത് പുതിയ സംഘര്‍ഷം രൂപപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാരായ മെയ്‌തെയ് സ്ത്രീകള്‍ നിരോധിത മേഖലയില്‍ എത്തിയതാണ് ഇപ്പോഴത്തെ സ്ംഘര്‍ഷത്തിന് കാരണം. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിയാനും നിരോധിത മേഖലയിലേക്ക് കടക്കാനും ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിഷ്ണുപുര്‍ ജില്ലയിലെ കങ്കവൈ ഭൗഗക്ചവോ എന്നിവിടങ്ങളിലാണ് സംഘര്‍ഷം വീണ്ടും ഉണ്ടായത്. പ്രതിഷേധക്കാര്‍ സുരക്ഷാ സേനയ്ക്ക നേരെ കല്ലുകളെറിഞ്ഞു.

also read: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും

അതേസമയം, മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ വെള്ളിയാഴ്ച ചർച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിന് മുമ്പ് സമയക്കുറവുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് ഇത് എതിരാണെന്നാണ് പ്രതിപക്ഷ വിമർശനം. അതേസമയം, രാജ്യസഭയിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്കുള്ള സർക്കാർ നിർദ്ദേശം ആലോചിക്കാൻ ഇന്ത്യ സഖ്യയോഗം ഇന്ന് യോ​ഗം ചേരും. ചട്ടം 167 പ്രകാരം പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലൂള്ള ചർച്ചയ്ക്കാണ് സർക്കാർ തയ്യാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News