റോഡരികിൽ യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ യുവതി റോഡരികിൽ പ്രസവിച്ചു. നവജാത ശിശുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഖ്‌നൗവിൽ രാജ്ഭവനിനു പുറത്തുള്ള വഴിയിലാണ് സംഭവം നടന്നത് . സംഭവത്തിൽ രൂപ സോണി എന്ന യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കി.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് ലഭ്യമല്ലാത്തതിനാലാണ് റോഡിൽ വെച്ച് കുഞ്ഞിനെ പ്രസവിക്കാൻ യുവതി നിർബന്ധിതയായതെന്നാണ് ആരോപണം.

also read: സീമ ഹൈദറിനെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ വിമർശനവുമായി രാജ് താക്കറെയുടെ പാർട്ടി

അതേസമയം ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ആണ് റോഡിൽ പ്രസവിക്കാൻ യുവതി നിർബന്ധിതയായെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നു. പരസ്യങ്ങളും അവകാശവാദങ്ങളുമല്ലാതെ സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനം പരാജയമാണ്. ആശുപത്രിയിലേക്ക് റിക്ഷയിൽ പോവുകയായിരുന്ന ഗർഭിണിയാണ് ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് രാജ്ഭവന് സമീപത്തെ റോഡരികിൽ പ്രസവിക്കാൻ നിർബന്ധിതയായത്. ഇത്  ലജ്ജാകരമാണ്, സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ പരാജയമാണ് എന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

also read: മരിച്ച കുഞ്ഞിനെ പുഴയോരത്ത് ഉപേക്ഷിച്ചതെന്ന് സംശയം; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

എന്നാൽ റിക്ഷയിലാണ് യുവതി ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും രാജ്ഭവന് പുറത്തുള്ള ചില വഴിയാത്രക്കാർ ആംബുലൻസിനെ വിളിച്ചപ്പോൾ 25 മിനിറ്റിനുള്ളിൽ തന്നെ അത് എത്തിയെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News