മണിപ്പൂർ; ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മണിപ്പൂരിൽ ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട വൈദികൻ തൂങ്ങി മരിച്ച നിലയിൽ. മധ്യപ്രദേശിൽ സീറോ മലബാർ സഭ സാഗർ അതിരൂപതാംഗമായ ഫാ. അനിൽ ഫ്രാൻസിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല്പത് വയസ്സായിരുന്നു. നേരത്തെ ഫാ. അനില്‍ ഫ്രാന്‍സിസ് മണിപ്പൂര്‍ വിഷയത്തിൽ ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ചുള്ള വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ വൈദികൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബിഷ്‌പ് ഹൗസിൽ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നത്.

ALSO READ: രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി

മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബർ 13 ന്‌ ബിഷപ്‌ ഹൗസ്‌ സന്ദർശിക്കുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഫാ. അനിലിനെ കാണാതാകുകയായിരുന്നു. പിന്നീട് കൻടോൺമെന്റ്‌ പ്രദേശത്തെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. തൻറെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് ഇദ്ദേഹം കുറിപ്പിൽ എഴുതിയിരിക്കുന്നത്.

ALSO READ: ഒന്നര കിലോമീറ്റര്‍ നീ‍ളത്തില്‍ ചെറുകുടലുണ്ടോ? യഥാര്‍ത്ഥത്തില്‍ ചെറുകുടലിന്‍റെ നീളമെത്രയാണെന്ന് പരിശോധിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News