തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തൃശൂര്‍ ഊരകത്ത് സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ എരുമത്തടം സ്വദേശി ഹരിചന്ദ്രന്‍( 60) ആണ് മരിച്ചത്.

ALSO READ:വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ നിരീക്ഷണം ശക്തമാക്കി കുവൈറ്റ് സുരക്ഷാ അധികൃതര്‍

തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നില്‍ പോയിരുന്ന ബൈക്കില്‍ തട്ടിയ ശേഷം സമീപത്തെ മരത്തില്‍ ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് എഴ് മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശികളായ ഷെറിന്‍, റോസ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചേര്‍പ്പ് ആക്ട്‌സ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:ആർഎംപി നേതാവ് ഹരിഹരന്റെ അശ്ശീല പരാമർശം; പ്രതിഷേധവുമായി മഹിളാ സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News