കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി; 15 പേര്‍ക്ക് പരിക്ക്

കൂത്തുപറമ്പില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:50 വര്‍ഷത്തിനിടെ ലോകത്തിലെ വന്യജീവികളുടെ എണ്ണത്തില്‍ 73% കുറവ്; റിപ്പോര്‍ട്ട്

പേരാവൂരില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ അകപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്ത് ഉണ്ടായിരുന്നവര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. അപകടത്തെത്തുടര്‍ന്ന് ഇരു ബസുകളുടെയും മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി.

ALSO READ:ഇനി കൊച്ചി എയര്‍പോര്‍ട്ടുവഴി വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാം; പുതിയ സൗകര്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News