അടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്. അടൂർ കായംകുളം റോഡിൽ ആദിക്കാട്ടുകുളങ്ങരയിൽ ആണ് അപകടം. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ ഹരിശ്രീ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: തെരെഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പെൻഷൻ തുക കൈമാറി, കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ അടൂരിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News