തണ്ണിമത്തൻ ഡിസൈനുള്ള കുട കൈവശംവെച്ച് പലസ്തീൻ അനുകൂല പ്രകടനം; ഇന്ത്യൻ യുവതിയ്ക്കെതിരെ സിംഗപ്പൂരിൽ വിചാരണ

water-melon-umbrella

സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ വസതിയായ ഇസ്താനയിലേക്ക് പലസ്തീൻ അനുകൂല പ്രകടനം നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജയുൾപ്പെടെ മൂന്ന് വനിതകൾ വിചാരണ നേരിടുന്നു. അണ്ണാമലൈ കോകില പാർവതി എന്ന ഇന്ത്യൻ വംശജയാണ് വിചാരണ നേരിടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് അനുമതിയില്ലാതെ മാർച്ച് സംഘടിപ്പിച്ചതിന് പബ്ലിക് ഓർഡർ ആക്ട് പ്രകാരം ജൂണിൽ മൂവർക്കും എതിരെ കുറ്റം ചുമത്തിയിരുന്നു. പലസ്തീൻ ദേശീയപതാകയിലെ നിറങ്ങൾക്ക് സമാനമായ തണ്ണിമത്തൻ ഡിസൈനിലുള്ള കുടകൾ ചൂടിയാണ് മാർച്ചിൽ പ്രതിഷേധക്കാർ അണിനിരന്നത്.

മാർച്ച് സംഘടിപ്പിക്കാൻ മറ്റ് രണ്ട് സ്ത്രീകളുമായും മറ്റ് അജ്ഞാത വ്യക്തികളുമായും ഇടപഴകി ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചെന്നാണ് അണ്ണാമലൈ കോകില പാർവതിക്കെതിരെയുള്ള ആരോപണം. നിരോധിത പ്രദേശത്ത് പൊതു ജാഥ സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചതിന് 36 കാരനായ അണ്ണാമലൈയ്‌ക്കെതിരെയും, ഉച്ചയ്ക്ക് 2 നും 3 നും ഇടയിൽ നടന്ന മാർച്ച് സംഘടിപ്പിച്ചതിന് സിതി അമീറ മുഹമ്മദ് അസ്രോരി (29), മൊസമ്മദ് സോബികുൻ നഹർ (25) എന്നിവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് 2 മണിയോടെ 70 ഓളം പേർ ഒരു മാളിന് പുറത്ത് ഓർച്ചാർഡ് റോഡിൽ ഒത്തുകൂടി ഇസ്താനയിലേക്ക് മാർച്ച് നടത്തിയതാണ് പോലീസ് നേരത്തെ പ്രസ്താവനയിൽ പറഞ്ഞു.

Also Read- ലെബനാനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 11 മരണം. 4000ത്തിലധികം പേര്‍ക്ക് പരിക്ക്, 400 പേരുടെ നില ഗുരുതരം

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീനിയൻ ലക്ഷ്യത്തെ പിന്തുണച്ച് തണ്ണിമത്തൻ ഡിസൈിലുളള കുടകൾ പ്രതിഷേധക്കാർ ചൂടിയിരുന്നു. തണ്ണിമത്തൻ്റെ നിറങ്ങൾ പലസ്തീനിയൻ പതാകയിലെ നിറങ്ങൾക്ക് തുല്യമാണ്, പലസ്തീൻ ഐക്യദാർഢ്യത്തെ പ്രതീകപ്പെടുത്താൻ ഇത്തരം ഡിസൈനിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നേരത്തെയും പ്രമുഖർ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here