ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളെയാണ് നഷ്ടമായത്: രാഹുല്‍ ഗാന്ധി

സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളെയാണ് നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളായിരുന്നു സീതാറാം യെച്ചൂരി. സുഹൃത്തായിരുന്നുവെന്നും നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തില്‍ ധാരണയുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ നടത്തിയിരുന്ന ദീര്‍ഘ സംവാദങ്ങള്‍ മിസ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, അഭ്യുദയകാംക്ഷികളുടെയും ദുഃഖത്തോടൊപ്പം പങ്കുചേരുന്നു- അദ്ദേഹം ട്വീറ്റ് ചെയ്തു.

ALSO READ:മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളില്‍ ഉന്നതനിരയിലാണ് സീതാറാമിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും അങ്ങേയറ്റം ആദരവോടെ, സ്നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമായ വാര്‍ത്തയാണ്. സഖാവ് സീതാറാം വിദ്യാര്‍ഥി ജീവിതത്തിലൂടെ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണ്. ആ കാലംതൊട്ട് രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷ്ണാശാലികളില്‍ ഉന്നതനിരയില്‍ തന്നെയാണ് സീതാറാമിന്റെ സ്ഥാനം എക്കാലവും. എല്ലാ മേഖലയിലും നല്ല ബന്ധം പുലര്‍ത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:വിട സഖാവേ..; ദില്ലിയിൽ ശനിയാഴ്ച പൊതുദർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News