ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച് സായി വനിതകൾ; തെക്കൻ ഓടിയിൽ ചരിത്ര നേട്ടം, ആലപ്പുഴ സായി സെൻ്ററിന് അഭിമാന നിമിഷം

പുന്നമട കായലിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആലപ്പുഴ സായി സെന്റർ ഓഫ് എക്സലൻസ് ചരിത്രമെഴുതി. രാജ്യത്തെ പ്രധാന ജലോൽസവമായ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യമായി പങ്കെടുത്ത ആലപ്പുഴ സായിയുടെ ജല കായിക കേന്ദ്രം തെക്കൻ ഓടി വിഭാഗത്തിൽ ഒന്നാമതെത്തി. പെൺകുട്ടികളുടെ വിഭാഗമായ തെക്കൻ ഓടി മൽസര ഇനത്തിൽ കാട്ടിൽ തെക്കേതിൽ വള്ളത്തിലാണ് സായി വനിതകൾ തുഴയെറിഞ്ഞത്.ദേശീയ അന്തർ ദേശീയ മൽസരങ്ങളിൽ മെഡലുകൾ നേടിയവരടങ്ങിയ ടീമാണ് സായിക്കായി ചരിത്രമെഴുതിയത്.ഒളിംപ്യൻമാർ , ഏഷ്യൻ മെഡലിസ്റ്റുകൾ അടക്കം സമ്പന്നമാണ് ആലപ്പുഴ പുന്നമടയിൽ പ്രവർത്തിക്കുന്ന സായി നാഷണൽ സെന്റർ ഓഫ് എക്സലൻസ് .

also read: ‘സെല്‍ഫിയെടുക്കട്ടെ,അടുത്ത തവണയാവട്ടെ’; വിരാട് കോഹ്ലിയുടെ വീഡിയോ വൈറൽ

സ്വന്തം പരിശീലന തട്ടകമായ പുന്നമട കായലിൽ നടന്ന ജലോൽസവത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ആലപ്പുഴ സായി. രാജ്യത്തിൻ്റെ കായിക ഭൂപടത്തിലെ പ്രഥമസ്ഥാനമാണ് ആലപ്പുഴ പുന്നമടയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തിനുള്ളത്.ഇവിടെ പരിശീലനം നടത്തി , ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയ അനേകം കായിക താരങ്ങൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വിദേശത്തും ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നു.

also read:ഉമ്മൻ ചാണ്ടിയെ മറന്ന് രാഹുൽ ഗാന്ധിയുടെ സ്വീകരണ യോഗം; അവസാനം ക്ഷമാപണത്തോടെ മൗനാചരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News