യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണത്തിൽ ഇന്ത്യൻ സംഗീതജ്ഞൻ എആർ റഹ്മാന്റെ സംഗീതം മുഴങ്ങി കേൾക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് വേണ്ടി മുപ്പത് മിനുട്ട് ദൈഘ്യമുള്ള മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുകയാണ് റഹ്മാൻ ഇപ്പോൾ.
ALSO READ; വിമാനങ്ങളില്‍ പേജറുകൾക്കും വാക്കി ടോക്കികൾക്കും നിരോധനമേർപ്പെടുത്തി ഇറാന്‍
നവംബർ അഞ്ചിന് നടക്കുന്ന തെരെഞ്ഞെടുപ്പിൽ കമലയ്ക്ക് പിന്തുണ നൽകുന്ന ആദ്യ തെക്കൻ ഏഷ്യനായ കലാകാരനാണ് എആർ റഹ്മാൻ. ഈ മാസം പതിനാലിന് റഹ്മാൻറെ ഗാനം ഹാരിസിൻ്റെ 2024 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നെ പിന്തുണയ്ക്കുന്ന എഎപിഐ വിക്ടറി ഫണ്ട് പുറത്തുവിടും. എവിഎസ്, ടിവി ഏഷ്യ തുടങ്ങിയ പ്രമുഖ ദക്ഷിണേഷ്യൻ നെറ്റ്‌വർക്കുകളിലും ഇത് സംപ്രേക്ഷണം ചെയ്യും.
റഹ്മാൻറെ പിന്തുണയെ ഒരു സുപ്രധാന അംഗീകാരമായി പ്രഖ്യാപിച്ചുകൊണ്ട് എഎപിഐ വിക്ടറി ഫണ്ട് രംഗത്ത് വന്നിരുന്നു. അമേരിക്കയുടെ പ്രാതിനിധ്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന നേതാക്കന്മാരുടെയും കലാകാരന്മാരുടെയും സംഘത്തിലേക്ക് റഹ്‌മാന്‍ തന്റെ ശബ്ദവും ചേര്‍ക്കുകയാണെന്ന് എഎപിഐ വിക്റ്ററി ഫണ്ടിന്റെ ചെയര്‍മാന്‍ ശേഖര്‍ നരസിംഹന്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here