‘വിവാഹ ജീവിതത്തില്‍ അക്കാര്യം പ്രതീക്ഷിച്ചിരുന്നു, പക്ഷേ നടന്നില്ല’; തകര്‍ന്ന മനസോടെ എ ആര്‍ റഹ്‌മാന്‍

A R Rahman

29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും. പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും പ്രശ്നങ്ങളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കിയെന്ന് ദമ്പതികള്‍ മനസിലാക്കുന്നതായി ഇരുവരും പറഞ്ഞു.

വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. രണ്ട് പേരില്‍ ആര്‍ക്കും ഇത് നികത്താന്‍ പറ്റുന്നില്ല. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആര്‍ റഹ്‌മാന്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 1995 ലാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഖദീജ റഹ്‌മാന്‍, എആര്‍ അമീന്‍, റഹീമ റഹ്‌മാന്‍ എന്നിവരാണ് മക്കള്‍. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു.

Also Read : http://‘പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കി’; 29 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും ഭാര്യയും

ഇപ്പോഴിതാ പ്രതികരണവുമായി എ ആര്‍ റഹ്‌മാനും രംഗത്തെത്തിയിരിക്കുകയാണ്. വിവാഹജീവിതം മഹത്തരമായ മുപ്പത് വര്‍ഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നുന്നെന്ന് എആര്‍ റഹ്‌മാന്‍ എക്‌സില്‍ കുറിച്ചു.

എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ്‌മാന്‍ നല്‍കിയിട്ടുണ്ട്. വേര്‍പിരിയുന്ന ഈ ഘട്ടത്തില്‍ സ്വകാര്യത മാനിക്കണം എന്ന് എആര്‍ റഹ്‌മാനും സൈറ ബാനുവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മൂന്ന് മക്കളും ഇതേ ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും ഈ തകര്‍ച്ചയില്‍ ഞങ്ങള്‍ അര്‍ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട് ഈ ദുര്‍ബലമായ അവസ്ഥയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ ദയയ്ക്കും, ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി’- എന്നാണ് റഹ്‌മാന്‍ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News