‘കേള്‍ക്കുമ്പോള്‍ വളരെ സിമ്പിളായി തോന്നും, പക്ഷേ ആ പാട്ട് കമ്പോസ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടി’: എ ആര്‍ റഹ്‌മാന്‍

തന്റെ കരിയറില്‍ കമ്പോസ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പാട്ടിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനായ എ ആര്‍ റഹ്‌മാന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

താല്‍ എന്ന ഹിന്ദി ചിത്രത്തിലെ താല്‍ സേ താല്‍ മിലാ എന്ന ഗാനം കമ്പോസ് ചെയ്യാനായിരുന്നു ഏറ്റവും പാടെന്ന് അദ്ദേഹം പറഞ്ഞു. കേള്‍ക്കുമ്പോള്‍ വളരെ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 ട്യൂണ്‍ കമ്പോസ് ചെയ്തിട്ടുണ്ടായിരുന്നെന്ന് റഹ്‌മാന്‍ പറഞ്ഞു.

Also Read : ഇന്ത്യ കട്ട്, ഭാരത് ഇന്‍; ബിഎസ്എന്‍എല്ലിന്റെ ലോഗോ മാറ്റി, പിന്നാലെ വിവാദം

‘താലില്‍ മൊത്തം 12 ട്രാക്കുകളാണ് ഉണ്ടായിരുന്നത്. ‘ഇഷ്‌ക് ബിനാ’ ഒക്കെ വളരെ എളുപ്പത്തില്‍ കമ്പോസ് ചെയ്തെടുത്ത പാട്ടുകളാണ്. കമ്പോസ് ചെയ്യാന്‍ ഏറ്റവും പാട് ‘താല്‍ സേ താല്‍ മില’ ആയിരുന്നു. ആനന്ദ് ബക്ഷി സാര്‍ ലിറിക്സ് തന്നിട്ട് ഇതാണ് പാട്ടെന്ന് പറഞ്ഞു.

വായിച്ചു നോക്കിയപ്പോള്‍ താല്‍ സേ താല്‍ മില. കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി നോക്കി. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്.

ആ പാട്ട് ചെയ്യുന്ന സമയത്ത് ബക്ഷി സാര്‍ മുംബൈയിലും ഞാന്‍ ചെന്നൈയിലുമായിരുന്നു. ലിറിക്സുമായി ചെന്നൈയിലേക്കും ട്യൂണുമായി ബോംബൈയിലേക്കുമുള്ള യാത്രകള്‍ രസകരമായിരുന്നു. താല്‍ റിലീസായി 25 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റിയും അതിലെ പാട്ടുകളെപ്പറ്റിയും ഒക്കെ ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,’ റഹ്‌മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News