എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി, പക്ഷെ അമ്മയുടെ ആ വാക്ക് എന്നെ പിറകോട്ട് വലിച്ചു; ആദ്യമായി തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ

ജീവിതത്തിന്റെ ചില മോശം ഘട്ടങ്ങളിൽ ആത്മഹത്യകളിലേക്ക് വഴുതിപ്പോകുന്ന മനുഷ്യർക്കുള്ള ഏറ്റവും മികച്ച ഉപദേശമാണ് കഴിഞ്ഞ ദിവസം എ ആർ റഹ്മാൻ നടത്തിയത്. ചെറുപ്പത്തിൽ തനിക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ രക്ഷിച്ചതെന്നുമാണ് എ ആർ റഹ്മാൻ പറഞ്ഞത്. ഓക്‌സ്‌ഫോർഡ് യൂണിയൻ ഡിബേറ്റിംഗ് സൊസൈറ്റിയിലെ വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് എആർ റഹ്മാൻ ഇതെല്ലാം വെളിപ്പെടുത്തിയത്.

‘എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായപ്പോൾ. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ ഈ ചിന്തകൾ ഉണ്ടാകില്ലെന്ന് എന്റെ അമ്മ പറയുമായിരുന്നു. അതാണ് എന്റെ അമ്മയിൽ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശം’, എ ആർ റഹ്മാൻ പറഞ്ഞു.

ALSO READ: വന്യജീവി സംഘര്‍ഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് വനംവകുപ്പ് പുലര്‍ത്തുന്നത് അനുഭാവപൂര്‍വ്വമായ സമീപനം: മന്ത്രി എ കെ ശശീന്ദ്രന്‍

‘ദുഷ്‌കരമായ സമയങ്ങളിൽ അമ്മയിൽ നിന്ന് ഞാൻ പഠിച്ച കാര്യം എന്നും ജീവിതത്തില്‍ നടപ്പിലാക്കി. നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ. നിങ്ങൾ സ്വാർത്ഥനല്ലെങ്കിലും നിങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ട്. ഞാൻ അത് വളരെ ഗൗരവത്തോടെയാണ് എടുത്തത്. നിങ്ങൾ ആർക്കെങ്കിലും വേണ്ടി ഭക്ഷണം വാങ്ങി നല്‍കുകയോ അല്ലെങ്കിൽ നിങ്ങൾ ആരെയെങ്കിലും നോക്കി പുഞ്ചിരിക്കുകയാണെങ്കിലും ഇതൊക്കെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്’, റഹ്മാന്‍ പറഞ്ഞു.

ALSO READ: കൊഹ്‌ലി അത്ര ഫേമസ് അല്ല? ഫുട്‍ബോൾ ഇതിഹാസം റൊണാൾഡോ ആ പേര് കേട്ടിട്ടില്ല? വൈറലായി യൂട്യൂബറുടെ റീൽ

അതേസമയം, എന്തുകൊണ്ടാണ് താൻ ആത്മീയതയെക്കുറിച്ച് കൂടുതൽ സംസാരിക്കാത്തത് എന്ന കുട്ടികളുടെ ചോദ്യത്തിനും റഹ്മാൻ മനോഹരമായ ഒരു മറുപടി നൽകി. ‘നമുക്കെല്ലാവർക്കും ഒരു കറുത്തകാലം ഉണ്ടാകും. ഒരു കാര്യം ഉറപ്പാണ്; ഈ ലോകത്തിലെ ഒരു ചെറിയ യാത്രയാണ് നമ്മള്‍ നടത്തുന്നത്.നമ്മള്‍ ജനിച്ചു, നമ്മള്‍ പോകാൻ പോകുന്നു. ഇവിടം ഒരു സ്ഥിരമായ സ്ഥലമല്ല. നമ്മള്‍ എവിടേക്കാണ് പോകുന്നത്, അത് നമ്മുക്ക് അറിയില്ല. ഓരോ വ്യക്തിയുടെയും സ്വന്തം ഭാവനയെയും വിശ്വാസങ്ങളെയും ആശ്രയിച്ചിരിക്കുന്നു അത്’, റഹ്മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News