മുംബൈയിലേക്ക് മാറിയാൽ ബംഗ്ലാവ് തരാമെന്ന് പറഞ്ഞു, പക്ഷെ അധോലോക സംസ്‌കാരമായതിനാൽ വേണ്ടെന്ന് വച്ചു: എ ആർ റഹ്മാൻ

ഹിന്ദി സിനിമാ ലോകത്തിന് പാട്ടുകളുടെ പെരുമഴക്കാലം സമ്മാനിച്ച എ ആർ റഹ്മാൻ എന്തുകൊണ്ട് മുംബൈയിൽ സ്ഥിരതാമസം ആക്കുന്നില്ല എന്ന് പലരും ചോദിച്ചിരുന്നു. ഇപ്പോഴിതാ വിഷത്തിൽ മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയിൽ അധോലോക സംസ്കാരമായത് കൊണ്ടാണ് സ്ഥിരതാമസം ആക്കുന്നില്ല എന്ന തീരുമാനം എടുത്തതെന്നാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്.

ALSO READ: ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്

എ ആർ റഹ്മാൻ പറഞ്ഞത്

1994 ൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വലിയ നിർമ്മാതാവ് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയാല്‍ മുംബൈയിലെ ബഞ്ചാര ഹിൽസിൽ ഒരു ബംഗ്ലാവ് നല്‍കാം എന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെനോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ഉത്തരേന്ത്യയില്‍ എനിക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ സംവിധായകന്‍ സുഭാഷ് ഘായി എന്നോട് ഹിന്ദി പഠിക്കാൻ ആവശ്യപ്പെട്ടു. അവിടെയുള്ള ആളുകൾ എന്നെ സ്നേഹിക്കണമെങ്കില്‍ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്നാൽ മുംബൈയിലെ അധോലോക മാഫിയ സംസ്‌കാരത്തിന്‍റെ കാലമായിരുന്നു, അതിനാൽ ഞാൻ അത് പരിഗണിച്ചില്ല.

ALSO READ: എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് വിലക്കി സൗദി

കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാൻ കുറച്ചുകാലം ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്നു. എന്നാല്‍ ഒപ്പം താമസിച്ച ഭാര്യ മൂന്ന് മാസത്തിനുള്ളില്‍ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നെ, അമേരിക്കയിലേക്ക് പോയി എല്ലാവർക്കും ഇഷ്ടമായതിനാൽ ഞങ്ങൾ അവിടെ ഒരു വീട് പോലും വാങ്ങി. എന്നാൽ അധികം വൈകാതെ എല്ലാവരും ചെന്നൈയിലേക്ക് തന്നെ മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News