ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടിയില്‍ പ്രതികരിച്ച് എ.രാജ. സുപ്രീം കോടതി നടപടി ആശ്വാസകരമെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും രാജ വ്യക്തമാക്കി.തന്റെ പദവിയേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുടങ്ങുമോ എന്നതായിരുന്നു. വസ്തുതകള്‍ കോടതിയെ ബോധ്യപെടുത്താന്‍ കഴിഞ്ഞുവെന്നും കേസില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയം രാജയുടെ മാത്രം കാര്യമല്ലെന്നും മൂന്ന് ലക്ഷത്തോളം തമിഴ് വംശജരെ ബാധിക്കുന്ന വിഷയമാണെന്നും രാജയുടെ അഭിഭാഷകന്‍ ജോയ്‌സ് ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. രാജയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍, സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടായിരിക്കില്ല. ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ശമ്പളത്തിനോ, മറ്റ് അനുകൂല്യങ്ങള്‍ക്കോ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍ സ്ഥാനാര്‍ഥിയായ ഡി. കുമാറിന് നോട്ടീസ് അയച്ചു. കേസില്‍ ജൂലൈ 12ന് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here